ഓഗസ്റ്റ് 2 മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ എല്ലാവരും സോഷ്യൽ മീഡിയ പ്രൊഫൈല്‍ ചിത്രം ത്രിവര്‍ണ്ണമാക്കണമെന്ന് പ്രധാനമന്ത്രി..

0
96 views

ഓഗസ്റ്റ് രണ്ട് മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ എല്ലാവരും സാമൂഹിക മാധ്യമ അക്കൗണ്ടുകളുടെ പ്രൊഫൈല്‍ ചിത്രം ത്രിവര്‍ണ്ണമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർത്ഥിച്ചു. 75-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള ‘ഹര്‍ ഖര്‍ തിരംഗ’ ക്യാംമ്പെയിന്റെ ഭാഗമായാണ് മോദിയുടെ നിര്‍ദേശം . പ്രധാനമന്ത്രിയുടെ പ്രതിമാസ റോഡിയോ പരിപാടിയായ മന്‍കീ ബാത്തിലൂടെയാണ് അദ്ദേഹം അഭ്യര്‍ഥന നടത്തിയത്.