സന്ദർശകരുടെ വരവിൽ ഖത്തർ വളർച്ച കൈവരിച്ചത് വിനോദസഞ്ചാര മേഖലയ്ക്ക് ഉണർവുണ്ടാക്കിയതായി പ്ലാനിംഗ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയുടെ ഏറ്റവും പുതിയ റിപ്പോർട്ട്…

0
63 views

ദോഹ : സന്ദർശകരുടെ വരവിൽ ഖത്തർ വളർച്ച കൈവരിച്ചത് വിനോദസഞ്ചാര മേഖലയ്ക്ക് ഉണർവുണ്ടാക്കിയതായി പ്ലാനിംഗ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയുടെ ഏറ്റവും പുതിയ റിപ്പോർട്ട്. 2021 ജൂണിൽ കേവലം 24293 സന്ദർശകരാണ് ഖത്തറിലെത്തിയത്. എന്നാൽ 2022 ജൂൺ മാസം ഖത്തറിലെത്തിയത് 145641 സന്ദർശകർ.

ഖത്തർ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള സന്ദർശകരെ ആകർഷിക്കുന്നുണ്ടെ ങ്കിലും ജി.സി.സി. രാജ്യങ്ങൾ കഴിഞ്ഞാൽ ഏഷ്യയിൽ നിന്നും ഓഷ്യാനിയയിൽ നിന്നുമുള്ള സഞ്ചാരികളാണ് ജൂൺ മാസം ഏറ്റവുമധികം ഖത്തറിലെത്തിയത്. പ്ലാനിംഗ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയുടെ റിപ്പോർട്ട് പ്രകാരം, 33790 സന്ദർശകർ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു .

യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും 24502 സന്ദർശകർ 2022 ജൂൺ മാസം ഖത്തറിലെത്തിയതായും റിപ്പോർട്ട് പറയുന്നു. അമേരിക്കയിൽ നിന്നുള്ള സന്ദർശകർ 15196 ആയിരുന്നു. അറബ് രാജ്യങ്ങളിൽ നിന്നും 10134 പേർ സന്ദർശകരായെത്തി. മറ്റ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരുടെ എണ്ണം 2399 ആയി ഉയർന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു