ഖത്തറിലേക്ക് വിമാനം കയറാനൊരുങ്ങുന്ന ഫുട്‍ബോൾ ആരാധകർക്ക് ബ്രിട്ടൻ ഭരണ കൂടത്തിന്റെ മുന്നറിയിപ്പ്. 

0
75 views

ദോഹ : ഈ വർഷം നവംബറിൽ നടക്കാനിരിക്കുന്ന ലോകകപ്പ് മത്സരങ്ങൾ കാണാൻ ഖത്തറിലേക്ക് വിമാനം കയറാനൊരുങ്ങുന്ന ഫുട്‍ബോൾ ആരാധകർക്ക് ബ്രിട്ടൻ ഭരണ കൂടത്തിന്റെ മുന്നറിയിപ്പ്. സ്റ്റേഡിയത്തിനകത്തും പുറത്തും ഇംഗ്ലീഷ് ആരാധകർ പരിധിവിട്ട് പെരുമാറിയാൽ കടുത്ത ശിക്ഷ നേരിടേണ്ടിവരും എന്നാണ് സർക്കാർ മുന്നറിയിപ്പ് നൽകിയത്.

ഖത്തറിലെ നിയമമനുസരിച്ച് രാജ്യത്തേക്ക് മയക്കുമരുന്നോ മറ്റ് സൈക്കോട്രോപ്പിക് വസ്തുക്കളോ കടത്തിയാൽ 20 വർഷം വരെ തടവും വൻ തുക പിഴയും ചുമത്തും. മയക്കുമരുന്ന് സംബന്ധമായ കുറ്റങ്ങൾക്ക് ഖത്തറിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

2020 ലെ യൂറോകപ്പ് ഫൈനലിൽ ഇറ്റലിയുടെ ആരാധകരെ ആക്രമിച്ചും മയക്കുമരുന്നും മറ്റ് ലഹരിവസ്തുക്കളും ഉപയോഗിച്ച് അരാജകത്വമുണ്ടാ ക്കിയതും വലിയ വിവാദമായിരുന്നു.

ഇത്തരക്കാർ ഖത്തറിലും ഇതേതരത്തിൽ പെരുമാറിയാൽ കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്ന് അധികൃതർ താക്കീത് നൽകി. ഖത്തറിലേക്ക് പ്രവേശിക്കുമ്പോൾ പാലിച്ചിരിക്കേണ്ട സുരക്ഷാ നടപടികളെ കുറിച്ചും രാജ്യത്തെ കർശന നിയമങ്ങളെ കുറിച്ചും യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകികൊണ്ടിരി ക്കുകയാണ് സർക്കാർ