ദോഹ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് ഭീഷണി സജീവമായി നില നിൽക്കുന്ന സാഹചര്യത്തിൽ സമൂഹം ജാഗ്രത പാലിക്കണം എന്ന് ഓർമ്മിപ്പിക്കുകയാണ് ലോകാരോഗ്യ സംഘടന. ഇപ്പോളും കോവിഡി നോടൊപ്പമാണ് നാം ജീവിക്കുന്നത്.
പ്രതിരോധ നടപടികളും ശാരീരിക അകലം പാലിക്കലും ഏറ്റവും പ്രധാനമാണ്. സമൂഹത്തിൽ രോഗം പടരാതിരിക്കുന്നതിന് എല്ലാവരും ജാഗ്രത പാലിക്കണം എന്ന് ലോകാരോഗ്യ സംഘടന ഉണർത്തുന്നു.