ദോഹ: ഐഫോണുകൾക്കും, ഐപാഡുകൾക്കും, മാക്‌സിനും , ഗുരുതരമായ ചില സുരക്ഷാ പ്രശ്നങ്ങൾ കണ്ടെത്തിയതായും ഈ ഉപകരണങ്ങളുടെ നിയന്ത്രണം പൂർണമായും ആക്രമണകാരികൾക്ക് നിയന്ത്രിക്കാൻ കഴിയുന്നതാണ് പുതിയ ഭീഷണിയെന്നും ആപ്പിൾ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ സൈബർ സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നൽകിയത്.
ഗുരുതരമായ സുരക്ഷാ ഭീഷണി കണ്ടെത്തിയതിനാൽ ഐ.ഒ.എസ് ആപ്പിൾ ഫോണുകൾ ഉപയോഗിക്കുന്നവർ ഉടൻ iOS 15.6.1-ലേക്ക് പെട്ടന്ന് തന്നെ അപ്‌ഡേറ്റ് ചെയ്യണമെന്ന് ഖത്തർ സൈബർ സുരക്ഷാ വിഭാഗം നിർദേശിച്ചു. എല്ലാ ആപ്പിൾ ഉപകരണങ്ങൾക്കും ഇത് ബാധകമാണ്.