ഗൂഗിൾ പേ ഖത്തറിൽ തുടങ്ങാൻ ബാങ്കുകൾക്ക് അനുമതി..

0
163 views

ദോഹ: മൊബൈൽ പേയ്മെന്റ് സേവനമായ ഗൂഗിൾ പേ ഖത്തറിൽ തുടങ്ങാൻ ബാങ്കുകൾക്ക് അനുമതി നൽകിയതായും ഇതിനായുള്ള എല്ലാ സജ്ജീകരണങ്ങളും ബാങ്കുകൾ പൂർത്തീകരിച്ചതായി ഖത്തർ സെൻട്രൽ ബാങ്ക് അറിയിച്ചു.

ഗൂഗിൾ പേ സേവനം പ്രയോജനപ്പെടുത്താൻ ഉപഭോക്താക്കൾ ആദ്യം ഗൂഗിൾ വാലറ്റ് ആപ്പ് ഡൌൺലോഡ് ചെയ്തതിന്റെ ശേഷം ബാങ്ക് കാർഡുമായി ബന്ധിപ്പിക്കണം. ഗൂഗിൾ പേ പേയ്മെന്റ് സ്വീകരിക്കുന്ന സ്ഥലങ്ങളിൽ ഇത് ഉപയോഗിക്കാവുന്നതാണ്.