ഖത്തറിൽ മലയാളി ബാലിക സ്കൂൾ ബസ്സിൽ മരിച്ച സംഭവത്തിൽ, സ്കൂൾ അടച്ചു പൂട്ടാൻ വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവ്…

0
164 views

ദോഹ, ഖത്തറിൽ മലയാളി ബാലിക സ്കൂൾ ബസ്സിൽ മരിച്ച സംഭവത്തിൽ, സ്കൂൾ അടച്ചു പൂട്ടാൻ വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവ്. കോട്ടയം സ്വദേശിയായ മിൻസ മറിയം ജേക്കബ് പഠിച്ചിരുന്ന വകറയിലെ സ്പ്രിംഗ് ഫീൽഡ് കിൻഡർ ഗാർട്ടനാണ് അടച്ചു പൂട്ടാൻ ഖത്തർ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവിട്ടത്.

മന്ത്രാലയം നടത്തിയ അന്വേഷണത്തിൽ സ്കൂൾ അധിതരുടെ ഭാഗത്തു നിന്നും ഗുരുതര വീഴ്ചയുണ്ടായതായി ബോധ്യപ്പെട്ടതിനെ തുടർന്ന് ആണ് നടപടി.