ച ത്ത തിമിംഗലത്തെ ഇന്നലെ സംസ്‌ക രിച്ചതായി പരിസ്ഥിതി, കാലാവസ്ഥാ മന്ത്രാലയം..

0
85 views

ദോഹ: കഴിഞ്ഞയാഴ്ച സീലൈൻ മേഖലയിൽ കണ്ടെത്തിയ ച ത്ത തിമിംഗലത്തെ ഇന്നലെ സംസ്‌ക രിച്ചതായി പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (എംഒഇസിസി) അറിയിച്ചു.

14 മീറ്റർ നീളമുള്ള ബ്രൈഡ് തിമിംഗലത്തെ മാലിന്യവും ദുർഗ ന്ധവും അക റ്റുന്നതിനും കടൽത്തീരം വൃത്തിയായി സൂക്ഷിക്കുന്നതിനുമായി മന്ത്രാലയത്തിലെ നാച്ചുറൽ റിസർവ് ഡിപ്പാർട്ട്‌മെന്റിലെ ഒരു സംഘം ആണ് ഇന്നലെ സംസ്‌കരിച്ചത്.

തിമിംഗലത്തിന്റെ ബലീൻ നഷ്ടപ്പെട്ടതായി കണ്ടെത്തി. ഒരു തിമിംഗലത്തിന്റെ വായയ്ക്കുള്ളിലെ ഫിൽട്ടർ ഫീഡിംഗ് സംവിധാനമാണ് ബലീൻ, ഇത് ഭക്ഷണത്തിനായി കടൽജലം അരിച്ചെടുക്കാൻ ഉപയോഗിക്കുന്നു. ഇതിനാൽ ആവശ്യത്തിന് ഭക്ഷണം ലഭിക്കാതെ പട്ടിണി കിടന്നാണ് തിമിംഗലം ചത്ത തെന്ന് റിപ്പോർട്ട് പറഞ്ഞു.