ഖത്തറിന്​ ഇരട്ടിമധുരമായി 2023 ഏഷ്യൻ കപ്പ്​ ഫുട്​ബാൾ വേദിയും

0
33 views

ദോഹ: ലോകകപ്പ്​ ഫുട്​ബാൾ ആരവങ്ങളെ വരവേൽക്കാൻ ഒരുങ്ങവെ ഖത്തറിന്​ ഇരട്ടിമധുരമായി 2023 ഏഷ്യൻ കപ്പ്​ ഫുട്​ബാൾ വേദിയും. തിങ്കാളാഴ്​ച രാവിലെ ചേർന്ന ഏഷ്യൻ ഫുട്​ബാൾ കോൺഫെഡറേഷൻ യോഗമാണ്​ അടുത്തവർഷത്തെ ​വൻകരയു​ടെ പോരാട്ട വേദിയായി ഖത്തറിനെ പ്രഖ്യാപിച്ചത്​.

ചൈനയായിരുന്നു നേരത്തെ ഏഷ്യൻകപ്പ്​ ഫുട്​ബാൾ വേദിയായി തെരഞ്ഞെടുക്കപ്പെട്ടത്​. എന്നാൽ, കോവിഡ്​ മൂലം ചൈന പിൻവാങ്ങിയതോടെ പുതിയ വേദി തേടുകയായിരുന്നു. വേദിയൊരുക്കാൻ സന്നദ്ധരായി ഖത്തറിനൊപ്പം ആസ്​ട്രേലിയ, ഇന്തോനേഷ്യ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളും രംഗത്തെത്തി ഇതിൽ ഖത്തറിനെയാണ് തിരഞ്ഞെടുത്തത്.