ദോഹ: ലോകകപ്പ് ഫുട്ബാൾ ആരവങ്ങളെ വരവേൽക്കാൻ ഒരുങ്ങവെ ഖത്തറിന് ഇരട്ടിമധുരമായി 2023 ഏഷ്യൻ കപ്പ് ഫുട്ബാൾ വേദിയും. തിങ്കാളാഴ്ച രാവിലെ ചേർന്ന ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ യോഗമാണ് അടുത്തവർഷത്തെ വൻകരയുടെ പോരാട്ട വേദിയായി ഖത്തറിനെ പ്രഖ്യാപിച്ചത്.
ചൈനയായിരുന്നു നേരത്തെ ഏഷ്യൻകപ്പ് ഫുട്ബാൾ വേദിയായി തെരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ, കോവിഡ് മൂലം ചൈന പിൻവാങ്ങിയതോടെ പുതിയ വേദി തേടുകയായിരുന്നു. വേദിയൊരുക്കാൻ സന്നദ്ധരായി ഖത്തറിനൊപ്പം ആസ്ട്രേലിയ, ഇന്തോനേഷ്യ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളും രംഗത്തെത്തി ഇതിൽ ഖത്തറിനെയാണ് തിരഞ്ഞെടുത്തത്.