ദോഹ. സൈക്കിളില്‍ ഫിഫ 2022 ലോകകപ്പ് ഖത്തര്‍ സ്റ്റേഡിയങ്ങള്‍ ചുറ്റിക്കറങ്ങി മാഡ് സംഘം. അല്‍ ഖോറിലെ അല്‍ ബെയ്ത്ത് സ്റ്റേഡിയത്തില്‍ നിന്ന് ആരംഭിച്ച് ഏകദേശം 120 കിലോമീറ്ററോളം സൈക്കിള്‍ ചവിട്ടിയാണ് സംഘം എട്ട് സ്‌റ്റേഡിയങ്ങള്‍ കവര്‍ ചെയ്തത്.
ജനസേവന സന്നദ്ധ കൂട്ടായ്മയായ മാഡ് (മേക്ക് എ ഡിഫറന്‍സ്) സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയുടെ പിന്തുണയോടെയാണ് മാഡ് ട്രയാത്ത്ലോണ്‍ സംഘടിപ്പിച്ചത്.
ഓരോ സ്റ്റേഡിയത്തിലും നിര്‍ത്തിയ സംഘം സ്‌റ്റേഡിയങ്ങളുടെ സൗന്ദര്യവും മാസ്മരിക പ്രഭാവവും നേര്‍ കാണാനും
ഖത്തറിന് ചരിത്രം സൃഷ്ടിക്കാന്‍ പോകുന്ന അതിശയകരമായ വാസ്തു വിദ്യ അനുഭവിച്ചറിയാനുമുള്ള അവസരമാക്കി മാറ്റി.
ദോഹ സൈക്ലിംഗ് കമ്മ്യൂണിറ്റിയിലെമ്പാടുമുള്ള റൈഡര്‍മാരുടെ ശ്രദ്ധ ആകര്‍ഷിച്ച ഈവന്റില്‍ ട്രയാത്ത്ലെറ്റുകള്‍ മുതല്‍ സാധാരണ സൈക്ലിസ്റ്റുകള്‍ വരെ, പരിചയസമ്പന്നരും അമേച്വര്‍മാരുമടക്കം 120 പേരാണ് പങ്കെടുത്തത്.