“സാധുവായ മത്സര ടിക്കറ്റ് കൈവശം വയ്ക്കാതെ ദയവായി സ്റ്റേഡിയങ്ങളി ലേക്ക് യാത്ര ചെയ്യരുത്,”

0
115 views

ഫിഫ ലോകകപ്പ് ഖത്തർ 2022 സ്റ്റേഡിയങ്ങളിലെത്തുന്ന എല്ലാവരും ഉചിതമായ മൽസര ടിക്കറ്റ് കൈവശം വയ്ക്കണമെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു.

ശരിയായ ടിക്കറ്റ് കൈവശം വയ്ക്കാതെ സ്റ്റേഡിയങ്ങളിലേക്ക് പ്രവേശനം നേടാൻ ആരാധകർ ശ്രമിക്കുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിൽ ആണ് അറിയിപ്പ്.

ഇത്തരം സംഭവങ്ങൾ തങ്ങളുടെ സുരക്ഷാ ടീമുകൾ ഗൗരവമായി എടുക്കുകയും അതനുസരിച്ച് കൈകാര്യം ചെയ്യുകയും ചെയ്യുമെന്ന് കമ്മിറ്റി മുന്നറിയിപ്പ് നൽകി.