പഞ്ചായത്ത് നിവാസികള്‍ക്ക് സ്വീകരണമൊരുക്കി വാഴയൂര്‍ സര്‍വീസ് ഫോറം ഖത്തര്‍.

0
28 views

ദോഹ. ലോകകപ്പ് കാണാന്‍ വന്ന പഞ്ചായത്ത് നിവാസികള്‍ക്ക് സ്വീകരണമൊരുക്കി വാഴയൂര്‍ സര്‍വീസ് ഫോറം ഖത്തര്‍. കളി കാണാന്‍ വന്നവര്‍ ഖത്തര്‍ അവര്‍ക്കൊരുക്കിയ സൗകര്യങ്ങള കുറിച്ച് നന്ദി പൂര്‍വ്വം സംസാരിച്ചു. ഖത്തറിലെ ഒരുക്കങ്ങളും ആതിഥ്യ രീതികളും മനസ്സുകള്‍ കീഴടക്കുന്നതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

തിരുത്തിയാട്ട് നിന്നും അഷറഫ് മാസ്റ്റര്‍(തിരുത്തിയാട് മഹല്ല് പ്രസിഡന്റ്), അബ്ദുല്‍ മജീദ്,നസീഹ്, സാബിക് എന്നിവരും,കോട്ടുപാടത്തു നിന്ന് വാപ്പുട്ടി അജ്മല്‍ വട്ടീരി (സൗദി ) തുടങ്ങിയ വര്‍ക്കായിരുന്നു സ്വീകരണം നല്‍കിയത്.