ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് വെള്ളിയാഴ്ച എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ തുടക്കമാവും…

0
73 views

ക്വാർട്ടർ ഫൈനൽ മത്സരങ്ങൾക്ക് വെള്ളിയാഴ്ച എഡ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ തുടക്കമാവും. വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് ബ്രസീലും ക്രൊയേഷ്യയും തമ്മിലാണ് ആദ്യ മത്സരം.

രാത്രി 10 മണിക്ക് നെതർലാൻഡ്‌സും അർജന്റീനയും തമ്മിൽ ഏറ്റുമുട്ടും. ഡിസംബർ 10 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് പോർച്ചുഗലും മൊറോക്കോയും നേർക്കുനേർ വരും. അൽതുമാമ സ്റ്റേഡിയത്തിലാണ് മൽസരം.

രാത്രി 10 മണിക്ക് ഇംഗ്ലണ്ടും ഫ്രാൻസും അൽ ബൈയ്ത്ത് സ്റ്റേഡിയത്തിൽ ഏറ്റുമുട്ടും. ഈ മത്സരങ്ങളിലെ ജേതാക്കൾക്കായിരിക്കും സെമി ഫൈനലിൽ പ്രവേശനം ലഭിക്കുക