അന്താരാഷ്ട്ര യാത്രക്കാർക്ക് ഇന്ന് മുതൽ പുതിയ ട്രാവൽ പോളിസി നിലവിൽ വന്നു

0
68 views
covid_vaccine_qatar_age_limit

കോവിഡ് പുതിയ വകഭേദം bf.7  വ്യാപിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിലേക്കുള്ള അന്താരാഷ്ട്ര യാത്രക്കാർക്ക് ഇന്ന് മുതൽ പുതിയ ട്രാവൽ പോളിസി നിലവിൽ വന്നു. ഇന്ന് പകൽ 10 മുതലാണ് നയം പ്രാബല്യത്തിലാകുന്നത്. ഇത് പ്രകാരം, വിദേശത്ത് നിന്നെത്തുന്ന ഫ്‌ളൈറ്റുകളിലെ 2% യാത്രക്കാരെ റാൻഡം കൊവിഡ്‌ ടെസ്റ്റിന് വിധേയമാക്കും. 12 വയസ്സിന് താഴെയുള്ള കുട്ടികളെ ഒഴിവാക്കിയിട്ടുണ്ട്.

* അറൈവൽ സമയത്ത് സോഷ്യൽ ഡിസ്റ്റൻസ് പാലിക്കണം. * തെർമൽ സ്‌ക്രീനിംഗിന് വിധേയമാകണം. * റാൻഡം പരിശോധനക്ക് തിരഞ്ഞെടുക്ക പ്പെടുന്നവർക്ക് സാമ്പിൾ നൽകിയ ശേഷം എയർപോർട്ട് വിടാം. * പോസിറ്റീവ് ആയാൽ ജിനോം ടെസ്റ്റിന് അയക്കും.

* ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാർ വാക്‌സിൻ മുഴുവൻ ഡോസും പൂർത്തിയാക്കിയവർ ആയിരിക്കാൻ നിർദ്ദേശമുണ്ട്. * വിമാനത്തിനുള്ളിൽ മാസ്ക് ധരിക്കുക, *കോവിഡ് ലക്ഷണം കാണിച്ചാൽ ഐസൊലേറ്റ് ചെയ്യുക എന്നിവയും നിർദ്ദേശങ്ങളിൽ പറയുന്നു.