ഖത്തറിലെ ആദ്യത്തെ പൂർണ ഓട്ടോമാറ്റിക്ക് ചെക്ക്ഔട്ട് രഹിത സ്റ്റോറായ “അൽ മീര സ്മാർട്ട്” ആസ്പയർ പാർക്കിൽ തുറക്കാൻ ഒരുങ്ങി അൽ മീര കൺസ്യൂമർ ഗുഡ്‌സ് കമ്പനി. ഹൈടെക് ഇന്നൊവേറ്റീവ് ഔട്ട്‌ലെറ്റിന്റെ അന്തിമ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതായി കമ്പനി അറിയിച്ചു.
ആദ്യ അൽ മീര സ്മാർട്ട് സ്റ്റോർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. ലഘുഭക്ഷണം, പാനീയങ്ങൾ, ഭക്ഷണസാധനങ്ങൾ, മറ്റ് അവശ്യ സാധനങ്ങൾ എന്നിവ കാഷ്യർ-ലെസ് പ്രോസസിലൂടെ ലഭ്യമാക്കും.
സ്‌മാർട്ട് സ്റ്റോർ പ്രവർത്തിക്കുന്നത് ക്യാമറകളുടെയും സെൻസറുകളുടെയും ഒരു ശേഖരത്തിലൂടെയാണ്. ഇവ ഉപഭോക്താക്കളെ എൻട്രി പോയിന്റ് മുതൽ അവർ പോകുന്നതുവരെ ട്രാക്ക് ചെയ്യുന്നു. .