ഇന്ന് മുതൽ ഖത്തറിൽ തണുപ്പ് രൂക്ഷമാകുമെന്ന് കാലാവസ്ഥാ വിഭാഗം..

0
22 views

ദോഹ : ഇന്ന് മുതൽ രാജ്യത്ത് തണുപ്പ് വീണ്ടും കൂടുമെന്നും അന്തരീക്ഷ താപനില കുറയുമെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു. ഇന്ന് മുതൽ വാരാന്ത്യം വരെ താപനില കുറയുമെന്നാണ് മുന്നറിയിപ്പ്.

ഇതനുസരിച്ച്,ജനുവരി 18 മുതൽ ജനുവരി 21 ശനിയാഴ്ച വരെ താപനില ഇനിയും കുറയാൻ സാധ്യതയുണ്ട്. രാത്രിയിൽ താപനില 12-16 ഡിഗ്രി സെൽഷ്യസും പകൽ സമയങ്ങളിൽ 18-21 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്ന് കാലാവസ്ഥാ വിഭാഗം സമൂഹമാധ്യമ അക്കൗണ്ടിൽ അറിയിച്ചു.