കറപ്ഷൻ പെർസെപ്ഷൻസ് ഇൻഡക്സിൽ (സിപിഐ) അറബ് ലോകത്ത് ഖത്തർ രണ്ടാം സ്ഥാനം നിലനിർത്തി.

0
2 views

ദോഹ : ട്രാൻസ്പരൻസി ഇന്റർനാഷണലിന്റെ ഏറ്റവും പുതിയ കറപ്ഷൻ പെർസെപ്ഷൻസ് ഇൻഡക്സിൽ (സിപിഐ) അറബ് ലോകത്ത് ഖത്തർ രണ്ടാം സ്ഥാനം നിലനിർത്തി. നംബിയോ ക്രൈം ഇൻഡക്‌സ് പ്രകാരം ഖത്തർ അടുത്തിടെ ലോകത്തിലെ ‘സുരക്ഷിത രാജ്യം’ ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അതേസമയം ദോഹ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ നഗരവുമാണ്.

100 ൽ 58 പോയന്റ് ഇത്തവണ നേടിയാണ് ഖത്തർ സ്ഥാനം നിലനിർത്തിയത്. 67 പോയന്റ് നേടി യു.എ.ഇ.യാണ് അറേബ്യൻ രാജ്യങ്ങളിൽ മുന്നിൽ.
യുദ്ധത്തിൽ തകർന്ന രാജ്യങ്ങളായ ലിബിയ (17), യെമൻ (16), സിറിയ (13) എന്നിവയാണ് സി.പി.ഐ.യെ സംബന്ധിച്ചിടത്തോളം ഏറ്റവും അഴിമതിയുള്ള അറബ് രാജ്യങ്ങൾ.