കൈറ്റ് ഫെസ്റ്റിവൽ മാർച്ച് 16 മുതൽ 18 വരെ..

0
126 views

ദോഹ, ഖത്തറിലെ പ്രഥമ കൈറ്റ് ഫെസ്റ്റിവൽ മാർച്ച് 16 മുതൽ 18 വരെ നടക്കും. കൈറ്റ് ഫെസ്റ്റിവൽ വെന്യൂ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വരും ദിവസങ്ങളിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കുടുംബങ്ങൾക്ക് ഒരുമിച്ച് ഗുണനിലവാരമുള്ള സമയം ചിലവഴിക്കാനും ആകാശത്തിലെ പട്ടങ്ങളുടെ ദൃശ്യ ചാരുത ആസ്വദിക്കാനുമുള്ള മികച്ച അവസരമാണ് കൈറ്റ് ഫെസ്റ്റിവൽ നൽകുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രൊഫഷണൽ പട്ടം പറത്തുന്നവർക്കൊപ്പം ഖത്തറിന്റെ ആകാശത്ത് രാവും പകലും പട്ടം പറത്താം.