ഖത്തര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ ഓവര്‍ടൈം… പുതിയ ജോലി സമയത്തെ ചൊല്ലി ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധം പടരുന്നു.

0
26 views
covid_vaccine_qatar_age_limit

ഖത്തര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ ഓവര്‍ടൈം പുനക്രമീകരിക്കുന്നതിന്റെ ഭാഗമായി പുതിയ ജോലി സമയ ക്രമങ്ങള്‍ അവതരിപ്പിച്ചത്. പക്ഷെ പുതിയ ജോലി സമയത്തെ ചൊല്ലി ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധം പടരുന്നു. പുതിയ സമയക്രമത്തിന്റെ അപാകതയെ കുറിച്ച് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടര്‍മാരും മറ്റു ജീവനക്കാരും ഉള്‍പ്പെടെ 800 പേരാണ് അധികൃതര്‍ക്ക് പെറ്റിഷന്‍ സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നത്. പുതിയ സമയക്രമം രാജ്യത്തെ ജനങ്ങള്‍ക്ക് യാതൊരു വിധ അധിക പരിഗണനകളും നല്‍കാന്‍ പോകുന്നില്ല എന്നും ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. നിലവിലെ സമയക്രമം കൊണ്ട് തന്നെ തങ്ങള്‍ വളരെ അധികം പ്രയാസത്തിലാണെന്നാണ് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നത്.