ഖത്തറിലെ സ്പോൺസർഷിപ്പ് സംവിധാനം നിർത്തലാക്കിയതിന് ശേഷം 400,000 തൊഴിലാളികൾ തങ്ങളുടെ തൊഴിലുടമകളെ മാറ്റി..

0
250 views

ദോഹ. ഖത്തറിലെ സ്പോൺസർഷിപ്പ് സംവിധാനം നിർത്തലാക്കിയതിന് ശേഷം 400,000 തൊഴിലാളികൾ തങ്ങളുടെ തൊഴിലുടമകളെ മാറ്റിയതായി ദേശീയ മനുഷ്യാവകാശ സമിതി ചെയർപേഴ്സൺ മറിയം ബിൻത് അബ്ദുല്ല അൽ അത്തിയ സ്ഥിരീകരിച്ചു.

എൻഎച്ച്ആർസിയുടെ റിപ്പോർട്ടുകൾ ഖത്തറിലെ തൊഴിലാളികളുടെ അവകാശങ്ങളുടെ അവസ്ഥ നിരീക്ഷിക്കുന്നതും സ്ഥിതി വിവരക്കണക്കുകളുടെ തുടർ നടപടികളെ പിന്തുടരുന്നതുമാണ്. മിനിമം വേതന നിയമവും പരാതികൾ സമർപ്പിക്കാനുള്ള പ്ളാറ്റ്ഫോമും മാത്രമല്ല തൊഴിലാളികൾക്ക് ബാങ്ക് എക്കൗണ്ട് വഴി ശമ്പളം നൽകുന്ന രീതിയും ഏറെ ഫലം ചെയ്തതായി അവർ പറഞ്ഞു.