ഖത്തറില്‍ എല്ലാ സേവനങ്ങളും ഓണ്‍ലൈന്‍ സേവനങ്ങളാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറല്‍ ഡയറക്ടറേറ്റ്.

0
54 views
qatar _online_app_metrash

കമ്പ്യൂട്ടര്‍ കാര്‍ഡ് പുതുക്കല്‍ ഉള്‍പ്പെടെയുള്ള ഖത്തറിലെ എല്ലാ സേവനങ്ങളും ഇനിമുതൽ ഓണ്‍ലൈന്‍ സേവനങ്ങളാക്കി മാറ്റുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു. മെട്രാഷ് 2 എന്ന ആപ്പിലൂടെയാണ് ഈ സേവനം ലഭ്യമാലഭ്യമാക്കുന്നതെന്നും വൈകാതെ തന്നെ ഈ സൗകര്യങ്ങൾ നിലവില്‍ വരുമെന്നും താരിഖ് ഇസ്സ അല്‍ അയ്ഖിദി (ജനറല്‍ ഡയറക്ടറേറ്റിലെ പബ്ലിക് റിലേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥന്‍ ലഫ്റ്റനന്റ് കേണല്‍) ഖത്തര്‍ റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അറിയിച്ചു.

നിലവിൽ കമ്പ്യൂട്ടര്‍ കാര്‍ഡ് പുതുക്കല്‍ ഉള്‍പ്പെടെയുള്ള പല സേവനങ്ങളും ഒന്നിൽ കൂടുതല്‍ വിഭാഗങ്ങളിലായി ബന്ധപ്പെട്ടു കിടക്കുന്നതിനാലാണ് ഡിജിറ്റലാക്കുന്ന നടപടികള്‍ വൈകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കോ വിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പരമാവധി സേവനങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കാനുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങള്‍ക്ക് വമ്പിച്ച പ്രതികരണണമാണ് ഇതുവരെ ലഭിച്ചിട്ടുള്ളത്. അത്യാധുനികമായ കൂടുതൽ സൗകര്യങ്ങളോടെയുള്ള പാസ്‌പോര്‍ട്ട് ഓഫീസ് വരും മാസങ്ങളില്‍ പ്രവര്‍ത്തന സജ്ജമാകുമെന്നും അദ്ദേഹംപറഞ്ഞു.

നിലവിൽ പല സേവനങ്ങലും ഇപ്പോഴും പൂര്‍ണമായി ഇലക്ട്രോണിക് ആയിട്ടില്ല. പക്ഷേ, പൊതുജനങ്ങള്‍ക്ക് സൗകര്യമൊരുക്കുന്നതിന് വേണ്ടി അവയും ഓണ്‍ലൈനില്‍ ലഭ്യമാക്കുന്നതിനുള്ള നടപടികൾ നടക്കുകയാണെന്നും അദേഹം കൂട്ടി ച്ചേര്‍ത്തു.