റമദാൻ പ്രമാണിച്ച് റെസ്റ്റോറന്റുകളിലും മറ്റു ഭക്ഷണശാലകളിലും മാർക്കെറ്റുകളിലും പരിശോധനകൾ ശക്തമാക്കി..

0
82 views

ദോഹ : റമദാൻ പ്രമാണിച്ച് റെസ്റ്റോറന്റുകളിലും മറ്റു ഭക്ഷണശാലകളിലും മാർക്കെറ്റുകളിലും പരിശോധനകൾ ശക്തമാക്കിയതായി മുനിസിപ്പാലിറ്റികൾക്ക് കീഴിലുള്ള ആരോഗ്യ വിഭാഗം അറിയിച്ചു.

ഫുഡ് ഇൻസ്പെക്ടർമാർ 5,500 പരിശോധനകൾ നടത്തിയതായും 179 നിയമ ലംഘനങ്ങൾ കണ്ടെത്തിയതായും ഒൻപത് ഭക്ഷണ ശാലകൾ അടച്ചതായും ദോഹ മുനിസിപ്പാലിറ്റി അറിയിച്ചു.

104 ഭക്ഷണശാലകളിൽ നിന്ന് ഭക്ഷണ സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തി. ദോഹ മുനിസിപ്പാലിറ്റിയിൽ പത്തു ടീമുകൾക്ക് കീഴിൽ പരിശോധന – ബോധവൽക്കരണ ക്യാമ്പയ്ൻ നടത്തി ശുചീകരണ വിഭാഗത്തിൽ മൂന്ന് ഷിഫ്റ്റുകളിലായി 134 സൂപ്പർ വൈസർമാർക്ക് കീഴിൽ 1,795 തൊഴിലാളികളും 701 ഡ്രൈവർമാരും 745 വാഹനങ്ങളും പണിയെടുക്കും.