ദോഹ, വിശുദ്ധ റമദാനിലും ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമം. അബു സമ അതിർത്തിയിൽ 266.57 ഗ്രാം ഭാരമുള്ള ഹാഷിഷ് പിടികൂടിയതായി കസ്റ്റംസ്. യാത്രക്കാർ സംശയാസ്പദമായ രീതിയിലാണ് പെരുമാറിയത് എന്നും അവരെ പരിശോധിച്ചപ്പോൾ 266.57 ഗ്രാം തൂക്കമുള്ള ഹാഷിഷ് ആണ് കണ്ടെത്തിയത്.