Thursday, July 16, 2026
Home News സൗദിയിൽ ഉംറ തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് 20 പേർ മരിച്ചു..

സൗദിയിൽ ഉംറ തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് 20 പേർ മരിച്ചു..

0
409 views

ജിദ്ദ: സൗദിയിൽ ഉംറ തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് 20 പേർ മരിച്ചു. അസീറിൽ നിന്നും മക്കയിലേക്ക് പുറപ്പെട്ട ബസ് ചുരത്തിൽ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട് മതിലിലിടിച്ച് മറിയുകയും കത്തുകയുമായിരുന്നു. മിക്കവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.

മരിച്ച 20 പേരും ഏഷ്യൻ വംശജരാണെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ പതിനാറോളം പേർക്ക് പരിക്കുണ്ട്. ഇവരെ അസീറിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കു കയാണ്. ബസിലുണ്ടായിരുന്ന വരിൽ ഭൂരിഭാഗവും ബംഗ്ലദേശി പൗരന്മാരായിരുന്നതായാണ് റിപ്പോർട്ടുകൾ.

error: Content is protected !!