ഖത്തറില്‍ യുവാവ് വാഹനം ഓടിക്കുന്നതിനിടെ ഹൃദയസ്തംഭനം വന്ന് മരിച്ചു.

0
11,269 views
Alsaad street qatar local news

ദമാം: ഖത്തറില്‍ യുവാവ് വാഹനം ഓടിക്കുന്നതിനിടെ ഹൃദയസ്തംഭനം വന്ന് മരിച്ചു. പൂയപ്പിള്ളി സ്വദേശി ജിതിനാണ് (ജിത്തു 34) മരിച്ചത്. ട്രെയ്‌ലര്‍ ഓടിച്ചു പോകുമ്പോള്‍ സിഗ്‌നലില്‍ നിര്‍ത്തിയെങ്കിലും പിന്നീട് വാഹനം മുന്നോട്ടെടുക്കാത്തതിനെ തുടര്‍ന്ന് പിന്നിലുള്ള വാഹനങ്ങളിലുള്ളവര്‍ വന്ന് നോക്കിയപ്പോള്‍ സ്റ്റിയറിംഗില്‍ കുഴഞ്ഞു വീണ നിലയില്‍ ഇദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവ്: ബാബു. മാതാവ്: ജയന്തി.