വാണിജ്യ രേഖകളുടെയും ഉടമകൾ അവരുടെ ദേശീയ വിലാസ വിവരങ്ങൾ (national address) അപ്ഡേറ്റ് ചെയ്തിട്ടുണ്ട് എന്ന് ഉറപ്പാക്കണമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം..

0
127 views
Alsaad street qatar local news

ഖത്തറിൽ വാണിജ്യ സ്ഥാപനങ്ങളുടെയും വാണിജ്യ രേഖകളുടെയും ഉടമകൾ അവരുടെ ദേശീയ വിലാസ വിവരങ്ങൾ (national address) അപ്ഡേറ്റ് ചെയ്തിട്ടുണ്ട് എന്ന് ഉറപ്പാക്കണമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം (MoCl) അറിയിച്ചു.

Metrash2 ആപ്ലിക്കേഷൻ വഴിയാണ് ആവശ്യമായ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യേണ്ടത്. ആവശ്യമായ വിവരങ്ങൾ അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കിൽ ഈ സ്ഥാപനങ്ങളുടെ വാണിജ്യ ലൈസൻസുകളും രേഖകളും പുതുക്കില്ലെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.