കുട്ടികളുടെ സുരക്ഷ: മുങ്ങിമരണ അപകടങ്ങൾ തടയാൻ നിർദ്ദേശവുമായി മന്ത്രാലയം

0
38 views

മുങ്ങിമരണ അപകടങ്ങൾ തടയാനും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനും അവരുടെ നീക്കങ്ങൾനിരീക്ഷിക്കേണ്ടതിന്റെ ആവശ്യകത ആവർത്തിച്ച് ആഭ്യന്തര മന്ത്രാലയം (MoI). ദയവായി നിങ്ങളുടെ കുട്ടികളെനിരീക്ഷിക്കുകയും നീന്തുമ്പോഴും കടൽത്തീരത്തും അവരുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുക. അവരുടെസുരക്ഷ ഞങ്ങളുടെ ഉത്തരവാദിത്തമാണ്,” MoI ട്വീറ്റ് ചെയ്തു.

കടലിലായാലും കടൽത്തീരത്തായാലും കുട്ടികളെ നിരീക്ഷിക്കേണ്ടതുണ്ട്, മാതാപിതാക്കളുടെയോ മുതിർന്നവരുടെയോ സാന്നിധ്യത്തിലല്ലാതെ കുട്ടികളെ കടൽത്തീരത്ത് നീന്താൻ അനുവദിക്കരുത് തുടങ്ങിയ കാര്യങ്ങൾ മന്ത്രാലയം സൂചിപ്പിച്ചു. കുട്ടികൾ നീന്തുന്നതിന് മുമ്പ് ലൈഫ് ജാക്കറ്റ്ധരിക്കണമെന്നും എംഒഐ ശുപാർശ ചെയ്തു.