ഖത്തറിൽ മെയ് മാസത്തിലെ ശരാശരി പ്രതിദിന താപനില 32 ഡിഗ്രി സെല്‍ഷ്യസ് ആയിരിക്കുമെന്ന് ഖത്തര്കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
അന്തരീക്ഷ ന്യൂനമര്‍ദം മെയ് പകുതി വരെ ഈ മേഖലയിലൂടെ കടന്നു പോകുമെന്നും മാസത്തിന്റെ രണ്ടാംപകുതിയില്‍ ക്രമേണ കുറയും. മെയ് രണ്ടാം പകുതിയില്‍ വടക്കന്‍ കാറ്റ് വീശാന്‍ കാരണമാകുന്ന സീസണല്ഇന്ത്യന് ന്യൂനമര്‍ദ്ദവും ഈ പ്രദേശത്തെ ബാധിക്കും. കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേർത്തു.
എന്നാൽ മെയ് മാസത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്നതും ഉയര്‍ന്നതുമായ താപനില യഥാക്രമം 1971-ല്‍15.2 ഡിഗ്രി സെല്ഷ്യസം 2014-ല്‍ 47.7 ഡിഗ്രി സെല്‍ഷ്യസും ആയിരുന്നു.