ഖത്തറിൽ 2023 രണ്ടാം പാദത്തിൽ വീട്ടു വാടക കുറയുമെന്ന് വിദഗ്ദർ..

0
102 views

ലോകകപ്പിന് ശേഷവും ഖത്തറിലെ വീട്ടു വാടകയിൽ മാറ്റമില്ലാതെ തുടർന്നെങ്കിലും 2023 രണ്ടാം പാദത്തിൽ വാടകയിൽ കുറവ് പ്രതീക്ഷിക്കുന്നതായും, പല സ്ഥലങ്ങളിലും വാടകയിൽ കുറവ് കണ്ടുതുടങ്ങിയതായി താമസക്കാർ പറഞ്ഞു.

നെൽസൺ പാർക്ക് പ്രോപ്പർട്ടി മാനേജിംഗ് ഡയറക്ടർ ജെഫ്രി അസെൽസ്റ്റൈൻ പറഞ്ഞു: “പൊതുവെ വാടകയിൽ കുറവ് ഞങ്ങൾ കാണുന്നു, പല കെട്ടിട ഉടമകളും ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്.”

പേൾ-ഖത്തർ, ലുസൈൽ സിറ്റി, അൽ വാബ് ഏരിയ എന്നിവയുൾപ്പെടെ രാജ്യത്തെ മൂന്ന് പ്രധാന വിപണികളിൽ 2022 നെ അപേക്ഷിച്ച് നിരവധി പ്രോപ്പർട്ടികൾ വാടക കുറച്ചിട്ടുണ്ട്. ധാരാളം പുതിയ കെട്ടിടങ്ങൾ ലഭ്യമായിട്ടുണ്ട്, എന്നും അദ്ദേഹം പറഞ്ഞു.

സാൽവ റോഡിലും വാടക കുറഞ്ഞിട്ടുണ്ട്. ദി പേൾ ഖത്തർ, ലുസൈൽ എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ അൽ വാബ് ഏരിയയിൽ കൂടുതൽ കുറവുണ്ട്. ഇവിടെ കൂടുതൽ കെട്ടിടങ്ങൾ നിർമിച്ചതാണ് കാരണം.