അമീര്‍ കപ്പ് സമ്മാനത്തുക 30 മില്യണ്‍ റിയാലും ഖത്തര്‍ കപ്പ് 20 മില്യണ്‍ റിയാലും.

0
71 views
Ameer Cup

ഖത്തര്‍ കപ്പ് 20 മില്യണ്‍ റിയാലായും, അമീര്‍ കപ്പ് സമ്മാനത്തുക 30 മില്യണ്‍ റിയാലായും ഉയര്‍ത്തിയതായി ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ശൈഖ് ഹമദ് ബിന്‍ ഖലീഫ ബിന്‍ അഹമ്മദ് അല്‍താനി അറിയിച്ചു.

മെയ് 12 ന് നടക്കുന്ന അമീര്‍ കപ്പിന്റെ 51-ാം പതിപ്പ് മുതല്‍ ഈ വര്‍ധന പ്രാബല്യത്തില്‍ വരും.

അമീര്‍ കപ്പ് ഫൈനലിലെത്തിയ അല്‍ അറബി, അല്‍സദ്ദ് ക്ലബ്ബുകളെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. അഭിമാനകരമായ അമീര്‍ കപ്പിനുള്ള സമ്മാനത്തുക വിജയിക്കുന്ന ടീമിന് 20 മില്യണ്‍ റിയാലും റണ്ണറപ്പിന് 10 മില്യണ്‍ റിയാലുമാണ് ലഭിക്കുന്നത്.

കൂടാതെ വരാനിരിക്കുന്ന 2023-24 സീസണില്‍ ആരംഭിക്കുന്ന ഖത്തര്‍ കപ്പ് സമ്മാനത്തുക 20 മില്യണ്‍ റിയാലായി ഉയര്‍ത്തി, ചാമ്പ്യന് 15 മില്യണ്‍ റിയാലും രണ്ടാം സ്ഥാനക്കാരായ ക്ലബിന് 5 മില്യണ്‍ റിയാലും ലഭിക്കും.