ഖത്തർ എയർവേയ്‌സിന്റെ ന്യൂ സീലാൻഡ് നോൺ-സ്റ്റോപ്പ് 16 മണിക്കൂർ സർവീസ് സെപ്റ്റംബർ ഒന്ന് മുതൽ

0
114 views

ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഫ്ലൈറ്റുകളുടെ പട്ടികയിൽ ഇടംപിടിച്ച ഖത്തർ എയർവേയ്‌സിന്റെ നോൺ-സ്റ്റോപ്പ് ദോഹ – ഓക്ക്‌ലൻഡ് ഫ്ലൈറ്റ് സർവീസ് സെപ്തംബര് ഒന്നിന് പുനരാരംഭിക്കും. നേരത്തെ നടത്തിരിക്കുന്ന സർവീസ് കോവിഡ് മൂലമാണ് ഖത്തർ എയർവെയ്‌സ് നിർത്തിവെച്ചത്.

ദോഹയിൽ നിന്ന് ന്യൂ സീലൻഡിലെ ഓക്ക്‌ലൻഡിലേക്ക് തുടർച്ചയായ 16 മണിക്കൂറാണ് യാത്രാ സമയം. ഓക്ക്‌ലൻഡിൽ നിന്ന് ദോഹയിലേക്ക് 17 മണിക്കൂറും 15 മിനിറ്റും. ദോഹയിൽ നിന്ന് പുറപ്പെടുന്ന വിമാനം 14,537 കിലോമീറ്റർ പറന്ന് പിറ്റേ ദിവസം ഓക്ക്‌ലൻഡിൽ എത്തും.

സെപ്റ്റംബർ 1 മുതലുള്ള ഫ്ലൈറ്റ് ഷെഡ്യൂൾ : QR920 വിമാനം ദോഹയിൽ നിന്ന് 01:50 ന് പുറപ്പെടുന്നു, ഒരു ദിവസത്തിന് ശേഷം 02:45 ന് ലാൻഡ് ചെയ്യും. QR921 ഓക്ക്‌ലൻഡിൽ നിന്ന് ദോഹയിലേക്കുള്ള ഫ്ലൈറ്റ് 15:00 ന് പുറപ്പെട്ട് അന്നേ ദിവസം രാത്രി 23:15 ന് എത്തിച്ചേരും.