വിദ്യാഭ്യാസ മേഖലയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രയോജനപ്പെടുത്തുമെന്ന് മന്ത്രാലയത്തിലെ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് വകുപ്പ് ഡയറക്ടര്‍ മോന സാലിം അല്‍ ഫദ്‌ലി വ്യക്തമാക്കി.

0
263 views

ദോഹ: വിദ്യാഭ്യാസ മേഖലയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രയോജനപ്പെടുത്തുമെന്ന് മന്ത്രാലയത്തിലെ ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് വകുപ്പ് ഡയറക്ടര്‍ മോന സാലിം അല്‍ ഫദ്‌ലി വ്യക്തമാക്കി. വിദ്യാഭ്യാസ രംഗത്ത് ഗുണനിലവാരം ഉയര്‍ത്തുന്നതിനും, ഭാവി പ്രവണതകള്‍ ഫലപ്രദമായി നിരീക്ഷിക്കാനും നിയന്ത്രിക്കാനും മുന്‍കൂട്ടി അറിയാനും എഐ സാങ്കേതികവിദ്യ സഹായകരമാകുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
വിദ്യാഭ്യാസ പ്രക്രിയകള്‍ കാര്യക്ഷമമാക്കുന്നതിനും നിയന്ത്രിക്കുന്നതിനും ഖത്തറിലെ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്ട്രാറ്റജി രൂപീകരിച്ചതായും ഖത്തര്‍ നാഷണല്‍ വിഷന്‍ 2030 ന്റെ ഭാഗമാണിതെന്നും അവര്‍ പറഞ്ഞു.