ഖത്തറിൽ താമസ സ്ഥലത്ത് ചൂതാട്ടം..

0
78 views

ദോഹ: ഖത്തറിൽ താമസ സ്ഥലത്ത് ചൂതാട്ടം നടത്തിയയാളെയും പണം വെച്ച് ചൂത് കളിക്കാനെത്തിയവരെയും സി.ഐ.ഡി പിടികൂടി. അൽ റയാൻ, അൽ ഷമാൽ സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റുകൾ ഏകോപിച്ച് നടത്തിയ ശ്രമങ്ങളാണ് പ്രതികളെ പിടികൂടാൻ സഹായകമായത്.

ഇവരിൽ നിന്നും 174,508 ഖത്തർ റിയാലും 10,200 ഡോളറും മറ്റു കറൻസികളും പിടികൂടി. പിടിയിലായവർ ഏഷ്യൻ, അറബ്, യൂറോപ്യൻ വംശജരാണ്. ചൂതാട്ട കേന്ദ്രത്തിൽ നിന്നും പണവും ലഹരി പാനീയങ്ങളും, ചൂതാട്ട സാമഗ്രികളും പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളേയും കണ്ടുകെട്ടിയ വസ്തുക്കളും പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.