ഖത്തറില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജോലിക്കാര്‍ക്ക് കോവിഡ് വാക്സിന്‍ നിര്‍ബന്ധമാക്കുന്നു. അധ്യാപകര്‍-അനധ്യാപകര്‍ തുടങ്ങിയ സ്കൂളുകളിലെ എല്ലാ തരം ജോലിക്കാരും കോവിഡ് വാക്സിന്‍ എടുക്കണ മെന്നാണ് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ ഉത്തരവ്.
ഇഹ്തിറാസ് ആപ്പില്‍ കുത്തി വെപ്പ് എടുത്തു എന്ന് തെളിയിക്കുന്ന ഗോള്‍ഡന്‍ സ്റ്റാറ്റസ് ഉണ്ടെങ്കില്‍ മാത്രമേ ജീവനക്കാരെ അകത്തേക്ക് പ്രവേശിപ്പിക്കാവൂ എന്നാണ് മാനേജ്മെന്‍റുകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. അതിനു സാധിച്ചില്ലെങ്കിൽ എല്ലാ ആഴ്ച്ചയും കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. മാര്‍ച്ച് 21മുതല്‍ ഉത്തരവ് നിലവില്‍ വരും.
വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതമായ പഠന സാഹചര്യം ഒരുക്കുന്നതിന്‍റെ ഭാഗ മായാണ് ഈ നടപടി. സ്കൂളുകളിലെ ജീവനക്കാര്‍ക്ക് രോഗ ബാധ തെളിഞ്ഞാല്‍ അവരുടെ ക്വാറന്‍റൈന്‍ കാലയളവില്‍ ശമ്പളം നല്‍കാനാവില്ലെന്നും മന്ത്രാലയം അറിയിച്ചു.