വിമാന ടിക്കറ്റ് നിരക്ക് വർധനയ്ക്കെതിരെ യോജിച്ച പ്രവർത്തനങ്ങൾക്ക് ആഹ്വാനം ചെയ്ത് കൾച്ചറൽ ഫോറം പ്രവാസി സഭ.

0
167 views

ദോഹ: വിമാന ടിക്കറ്റ് നിരക്ക് വർധനയ്ക്കെതിരെ യോജിച്ച പ്രവർത്തനങ്ങൾക്ക് ആഹ്വാനം ചെയ്ത് കൾച്ചറൽ ഫോറം പ്രവാസി സഭ. ഖത്തറിലെ വിവിധ പ്രവാസി സംഘടനാ നേതാക്കൾ പ്രവാസി സഭയിൽ പങ്കെടുത്ത് സംസാരിച്ചു.

കാലങ്ങളായി തുടരുന്ന വിമാനക്കമ്പനികളുടെ ചൂഷണം തടയാൻ പ്രവാസി സംഘടനകളുടെ ഒന്നിച്ചുള്ള പ്രവർത്തനം വേണമെന്ന് പ്രവാസി സഭ അഭിപ്രായപ്പെട്ടു. എന്നാൽ സ്വന്തം രാജ്യത്തിന്റെതായ ദേശീയ വിമാനക്കമ്പനി പോലും ഇല്ലാത്ത പ്രവാസി സമൂഹമായി ഇന്ത്യക്കാർ മാറിയിരിക്കുന്നു. കൂടുതൽ യാത്രക്കാരുള്ള കേരള സെക്ടറിലേക്ക് ചെറിയ വിമാനങ്ങൾ ഉപയോഗിക്കുന്നതും നിരക്ക് കൂടാൻ കാരണമായി.കൾച്ചറൽ ഫോറം വൈസ് പ്രസിഡണ്ട് ചന്ദ്രമോഹൻ പ്രവാസി സഭ നിയന്ത്രിച്ചു.