ഹയ്യ കാർഡിൽ കൂടുതൽ ഫാമിലികൾ എത്തിതുടങ്ങിയതോടെ ഖത്തറിൽ നിന്നും നാട്ടിലേക്ക് പണമയക്കുന്നതിൽ ഗണ്യമായ കുറവുണ്ടായതായി റിപ്പോർട്ട്.

0
957 views

ദോഹ : ഹയ്യ കാർഡിൽ കൂടുതൽ ഫാമിലികൾ എത്തിതുടങ്ങിയതോടെ ഖത്തറിൽ നിന്നും നാട്ടിലേക്ക് പണമയക്കുന്നതിൽ ഗണ്യമായ കുറവുണ്ടായതായി റിപ്പോർട്ട്. 2023 ആദ്യ പാദത്തെ അപേക്ഷിച്ച് കഴിഞ്ഞ മൂന്നു മാസം നാട്ടിലേക്ക് അയക്കുന്ന പണത്തിൽ പകുതിയോളം കുറവുണ്ടായതായാണ് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്. വേനലവധിയും ബലിപെരുന്നാൾ അവധിയും കൂടി എത്തിയതോടെ രാജ്യത്തെ മിക്കഎക്സ്ചേഞ്ചുകളിലും പണമയക്കാൻ എത്തുന്നവരുടെ എണ്ണം വൻ തോതിൽ കുറഞ്ഞിട്ടുണ്ട്.

സാധാരണ ഗതിയിൽ പെരുന്നാൾ അവധിക്കാലത്ത് നാട്ടിലേക്കയക്കുന്ന പണത്തിന്റെ തോത് കൂടാറുണ്ടെങ്കിലും ചെറുകിട വരുമാനക്കാരായ സാധാരണക്കാർ വരെ ഹയ്യ കാർഡിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്തി കുടുംബത്തെ കൊണ്ടുവന്നതോടെ പലരും കയ്യിലുള്ള പണം പരമാവധി കരുതലോടെയാണ് ഉപയോഗിക്കുന്നത്. ചെറുകിട വിപണിയിലും ഇതേത്തുടർന്നുള്ള മാന്ദ്യം പ്രകടമാണെന്ന് കച്ചവടക്കാർ പറയുന്നു.