മയ ക്കുമരു ന്നുകൾ ഉപയോഗിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത നാല് വ്യക്തികളെ ഡ്രഗ് എൻഫോഴ്സ്മെന്റ് ജനറൽ ഡയറക്ടറേറ്റ് പിടികൂടി..

0
115 views

ഖത്തറിലെ പല സ്ഥലങ്ങളിൽ നിന്നായി വിവിധ തരം മയ ക്കുമരു ന്നുകൾ ഉപയോഗിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത നാല് വ്യക്തികളെ ഡ്രഗ് എൻഫോഴ്സ്മെന്റ് ജനറൽ ഡയറക്ടറേറ്റ് പിടികൂടി. കൂടാതെ ഇവരിൽ നിന്ന് മയ ക്കു മ രുന്ന് തൂക്കാൻ ഉപയോഗിക്കുന്ന രണ്ട് ഇലക്ട്രോണിക് ത്രാസുകളും കണ്ടെത്തി.

അറസ്റ്റിലായവർ എല്ലാം ഒരേ ഏഷ്യൻ രാജ്യത്ത് നിന്നുള്ള വരാണ്. പബ്ലിക് പ്രോസിക്യൂഷന്റെ അനുമതി ലഭിച്ചതിനെ തുടർന്ന് ഇവരുടെ വസതിയിൽ നടത്തിയ പരിശോധനയിൽ വിവിധ തരം മയ ക്കുമരു ന്നുകൾ അടങ്ങിയ ബാഗുകളും പാക്കറ്റുകളും ക്യാപ്സളുകളും കണ്ടെത്തി.

421 ഗ്രാം ഷാബു, 370 ഗ്രാം ഹാഷിഷ്, 800 ഗ്രാം ഹെറോയിൻ എന്നിവ പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. ഈ വിഷയത്തിൽ ആവശ്യമായ നിയമ നടപടികൾ ആരംഭിക്കുന്നതിനായി പ്രതികളെ പിടിച്ചെടുത്ത വസ്തുക്കൾ സഹിതം പബ്ലിക് പ്രോസിക്യൂഷനു കൈമാറി.