ചന്ദ്രയാൻ 3 വിക്ഷേപണം ജൂലൈ 14ന് : സ്ഥിരീകരിച്ച് ISR..

0
53 views

ചന്ദ്രയാൻ -3 ദൗത്യം 2023 ജൂലൈ 14 ന് ചന്ദ്രനിലേക്ക് വിക്ഷേപിക്കുമെന്ന് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO) അറിയിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ഉച്ചയ്ക്ക് 2:35 ന് പേടകം ഉയരുമെന്ന് റോക്കറ്റിൽ പൊതിഞ്ഞ ബഹിരാകാശ പേടകം ലോഞ്ച്പാഡിലേക്ക് എത്തിച്ച ശേഷം ISROഅറിയിച്ചു.ദൗത്യം ജൂലൈ 13ന് വിക്ഷേപിക്കുമെന്ന് ഇസ്രോ നേരത്തെ പറഞ്ഞിരുന്നുവെങ്കിലും പിന്നീട് തീയതി പുതുക്കി നൽകുകയായിരുന്നു.