ഒരു കാരണവശാലും ജോലി സംബന്ധമായ കാര്യങ്ങൾക്ക് ഹയ്യ കാർഡ് ദുരുപയോഗം ചെയ്യരുത് എന്ന് അധികൃതർ

0
113 views

ദോഹ: രാജ്യം സന്ദർശിക്കാനും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കു മൊപ്പം താമസിക്കാനുമുള്ള പ്രത്യേക എൻട്രി പെർമിറ്റാണ് ഹയ്യാ കാർഡെന്നും ഒരു കാരണവശാലും ജോലി സംബന്ധമായ കാര്യങ്ങൾക്ക് ഹയ്യ കാർഡ് ദുരുപയോഗം ചെയ്യരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു . പലരും ഹയ്യാ കാർഡ് ദുരുപയോഗം ചെയ്യുന്നതായി ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ് നൽകുന്നത്.

അതിനിടെ ഹയ്യ കാർഡിൽ എത്തി ജോലി ചെയ്തതിന് പലരും പിടിക്കപ്പെട്ടതായും റിപ്പോർട്ടുണ്ട്. 2024 ജനുവരി 24 വരെയാണ് നിലവിൽ ഹയ്യാ കാർഡിന്റെ കാലാവധി. നിരവധി കുടുംബങ്ങളാണ് ഈ സൗകര്യം പ്രയോജനപ്പെടുത്തി മാതാപിതാക്കളേയും കുടുംബത്തേയും

സുഹൃത്തുക്കളേയുമൊക്കെ രാജ്യത്തേക്ക് കൊണ്ടു വന്നത്. ഒക്ടോബർ 2 മുതൽ ഖത്തറിൽ നടക്കുന്ന എക്സ്പോ ദോബ 2023 ഉം 2024 ഫെബ്രുവരി 10 മുതൽ ആരംഭിക്കുന്ന ഏഷ്യൻ ഫുട്ബോൾ കപ്പും പരിഗണിച്ച് ഹയ്യാ കാർഡിന്റെ കാലാവധി നീട്ടിയേക്കുമെന്നാണ് പലരും പ്രതീക്ഷിക്കുന്നത്.