മാർച്ച് 7 ഖത്തർ ബാങ്കുകൾക്ക് ഔദ്യോഗിക അവധി

0
43 views

ഖത്തർ സെൻട്രൽ ബാങ്ക് (ക്യു സി ബി) 2021 മാർച്ച് 7 ഞായറാഴ്ച അതിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന എല്ലാ ബാങ്കുകൾക്കും, ധനകാര്യ സ്ഥാപനങ്ങൾക്കും ഔദ്യോഗിക അവധി ദിവസമാണെന്ന് പ്രഖ്യാപിച്ചു.

ഈ തീയതിയിൽ ബാങ്കുകൾ, മണി എക്സ്ചേഞ്ച് ഔട്ട്ലറ്റ്‌സ് , നിക്ഷേപ, ധനകാര്യ കമ്പനികൾ, ഇൻഷുറൻസ് സ്ഥാപനങ്ങൾ, ഇൻഷുറൻസ് ബ്രോക്കർ കമ്പനികൾ എന്നിവ അടച്ചുപൂട്ടുന്നത് 2009 ലെ കൗൺസിൽ ഓഫ് മിനിസ്റ്റേഴ്‌സ് തീരുമാന നമ്പർ (33) പ്രകാരമാണെന്ന് ക്യുസിബി പത്രക്കുറിപ്പിൽ അറിയിച്ചു.