ദോഹ. ബന്ധുക്കളേയും സുഹൃത്തുക്കളേയും എളുപ്പത്തിൽ ഖത്തറിലേക്ക് സന്ദർശനത്തിന് കാണ്ടുവരുന്നതിനുള്ള സംവിധാനമായ ഹയ്യ വിത് മീ ഓപ് ഷനിൽ നിയന്ത്രണങ്ങൾ വരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം മുതൽ ചില രാജ്യക്കാർക്കൊന്നും ഈ സംവിധാനം ലഭ്യമല്ലെന്നാണ് പറയുന്നത്.
അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല എങ്കിലും അപേക്ഷിച്ച പലർക്കും ‘നിർഭാഗ്യവശാൽ നിങ്ങൾ ഈ വിസക്ക് അർഹനല്ല, ദയവായി മറ്റൊരു വിഭാഗത്തിൽ അപേക്ഷ സമർപ്പിക്കൂ’ എന്ന സന്ദേശമാണ് ലഭിക്കുന്നത്. നിലവിൽ ഇന്ത്യ ഈ വിഭാഗത്തിൽ ഉൽപെട്ടിട്ടില്ല.