ഖത്തറിലെ പുതിയ ഇന്ത്യൻ അംബാസഡറായി നിയമിച്ചു കൊണ്ടുള്ള രേഖകൾ ഏറ്റുവാങ്ങിയതായി വിപുൽ ട്വിറ്ററിലൂടെ അറിയിച്ചു.

0
231 views

ദോഹ: ഖത്തറിലെ പുതിയ ഇന്ത്യൻ അംബാസഡറായി നിയമിച്ചു കൊണ്ടുള്ള രേഖകൾ ഡൽഹിയിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നും രേഖകൾ ഏറ്റുവാങ്ങിയതായി വിപുൽ ട്വിറ്ററിലൂടെ അറിയിച്ചു.

കാലാവധി പൂർത്തിയായതിനു പിന്നാലെ മാർച്ചിൽ നാട്ടിലേക്ക് മടങ്ങിയ മുൻ അംബാസഡർ ഡോ. ദീപക് മിത്തലിന്റെ പിൻഗാമിയായാണ് വിപുൽ ഖത്തറിലെ അംബാസഡറായി നിയമിതനായത്.

വിദേശകാര്യ മന്ത്രാലയത്തിൽ ഗൾഫ് ഡിവിഷൻ ജോയിന്റ് സെക്രട്ടറി ചുമതല വഹിക്കുകയായിരുന്നു വിപുൽ. അടുത്ത ദിവസങ്ങളിൽ തന്നെ അദ്ദേഹം ദോഹയിലെത്തി ചുമതലയേൽക്കും.