ദോഹ: പോലീസ് ഉദ്യോഗസ്ഥരായി ആൾമാറാട്ടം നടത്തി ഒരു ഏഷ്യൻ തൊഴിലാളിയിൽ നിന്ന് പണം മോഷ്ടിച്ച രണ്ട് പ്രവാസികളെ തടവിനും തുടർന്ന് നാടു കടത്താനും ഖത്തർ അപ്പീൽ കോടതി വിധിച്ചു.
രണ്ട് കുറ്റവാളികളും പോലീസ് ഉദ്യോഗസ്ഥരായി ചമഞ്ഞു ഇൻഡസ്ട്രിയൽ ഏരിയയിലെ തൊഴിലാളികളുടെ താമസ സ്ഥലത്ത് ‘റൈഡ്’ നടത്തി അനധികൃതമായി മയക്കുമരുന്ന് കൈവശം വച്ചിരുന്നതായി സംശയിക്കുന്നതായി റൈഡ് നടത്തിയ വ്യാജ പോലീസ് ഉദ്യോഗസ്ഥർ തൊഴിലാളികളോട് പറഞ്ഞു.
തൊഴിലാളികളോട് മുറിക്ക് പുറത്ത് നിൽക്കാൻ ഉത്തരവിടുകയും മുറിയിലെ സാധനങ്ങൾ കേടുവരുത്തുകയും ചെയ്തു. പോകുന്നതിന് മുമ്പ് മുറിയിൽ ബാഗിലുണ്ടായിരുന്ന 11,500 റിയാൽ ഇവർ മോഷ്ടിച്ചു.
മോഷണ വിവരം ഇരകൾ പോലീസിൽ അറിയിക്കുകയും പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ക്രിമിനൽ കോടതി അവരെ കുറ്റക്കാരാണെന്ന് കണ്ടെത്തി മൂന്ന് വർഷത്തെ തടവിനും തുടർന്ന് നാടുകടത്താനും വിധിച്ചു. ഇവരിൽ രണ്ടു പേർ വിധിക്കെതിരെ അപ്പീൽ നൽകി, അപ്പീൽ കോടതി ഒരു വർഷത്തെ തടവും തുടർന്നുള്ള നാടുകടത്തലും ആയി കുറച്ചു.