ഖത്തറിൽ ആഗസ്റ്റ് മാസം ചൂടും ഹ്യുമിഡിറ്റിയും തുടരും..

0
150 views

ദോഹ: ഖത്തറിൽ ആഗസ്റ്റ് മാസം ചൂടും ഹ്യുമിഡിറ്റിയും തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. മഴക്ക് സാധ്യതയില്ലെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. പ്രതിദിന ശരാശരി താപനില 35 ഡിഗ്രി സെൽഷ്യസിൽ പ്രതീക്ഷിക്കുന്നു.

ആഗസ്റ്റിലെ കാലാവസ്ഥാ പ്രവചനം കൂടുതലും കിഴക്കൻ കാറ്റ് റിപ്പോർട്ട് ചെയ്യുന്നു. കാലാവസ്ഥാ വകുപ്പ് രേഖകളനുസരിച്ച് ആഗസ്റ്റിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 1971 ൽ 22.4 ഡിഗ്രി സെൽഷ്യസ് ആയിരുന്നു. ഏറ്റവും ഉയർന്ന താപനില 2002 ൽ 48.6 ഡിഗ്രി സെൽഷ്യസ് ആയിരുന്നു.