കടയുടമ ക്വാറന്റൈനിലായിരിക്കെ തൊഴിലാളി തട്ടിപ്പ് നടത്തി സ്വദേശത്തേക്ക് മുങ്ങി

0
105 views

ഖത്തറില്‍ കടയുടമ കൊവിഡ് വീട്ടില്‍ ക്വാറന്റൈനിലിരിക്കെ തന്റെ തൊഴിലാളി വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിസ്വദേശത്തേക്ക് മുങ്ങിയതായി റിപ്പോര്‍ട്ട്. കടയുടമയായ ഖത്തര്‍ പൗരനായ വ്യക്തി ആസൂത്രണ മന്ത്രാലയത്തിന്ഇതുമായി ബന്ധപ്പെട്ട പരാതി നല്‍കി.

തൊഴിലാളി  അറബ് വംശജനാണ് . കടയിലെ സാധന സാമഗ്രികള്‍ ഉടമ ക്വാറന്റൈനിലായിരിക്കെ തൊഴിലാളി ഒരു മില്യണ്‍ റിയാലിന് വിറ്റഴിച്ചു. ശേഷം ഇയാൾ  സ്വദേശത്തേക്ക് മടങ്ങിയെന്നാണ് പരാതിക്കാരന്‍ഉടമ പറയുന്നത്.