ഖത്തറിൽ വേനലവധിക്ക് ശേഷം പുതിയ അധ്യയന വർഷം ഇന്ന് ആരംഭിച്ചു…

0
206 views

ഖത്തറിൽ വേനലവധിക്ക് ശേഷം പുതിയ അധ്യയന വർഷം ഇന്ന് ആരംഭിച്ചു. 2023- 24 പുതിയ അധ്യയന വർഷത്തിൽ ഏകദേശം 350,000 വിദ്യാർത്ഥികളാണ് സ്കൂളുകളിലേക്ക് മടങ്ങിയത്. വിദ്യാർത്ഥികളെ സുരക്ഷിതമായി ക്ലാസുകളിലേക്ക് തിരികെ കൊണ്ടുവരുന്നതിന് ആവശ്യമായ എല്ലാ തയ്യാറെടുപ്പുകളും വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം നടത്തിയിട്ടുണ്ട്.

550 സർക്കാർ, സ്വകാര്യ സ്കൂളുകളും 34 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഖത്തറിൽ പ്രവർത്തിക്കുന്നുണ്ട്. 2023- 2024 പുതിയ അധ്യയന വർഷം സ്കൂൾ മേൽനോട്ടത്തിലും നയങ്ങളിലും സംവിധാനങ്ങളിലും പുരോഗതി കൈവരിക്കുമെന്ന് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രി എച്ച് ഇ ബുതൈന ബിൻത് അലി അൽ ജബർ അൽ നുഐമി പറഞ്ഞു.