ഇന്ന് ഓഗസ്റ്റ് 30-ന് ആകാശത്ത് ബ്ലൂ മൂൺ ദൃശ്യമാകും..

0
131 views

ഇന്ന് ഓഗസ്റ്റ് 30-ന് ആകാശത്ത് ബ്ലൂ മൂൺ ദൃശ്യമാകും. ഇന്ന് വൈകുന്നേരം അപൂർവമായ ഒരു സൂപ്പർ ബ്ലൂ മൂൺ ഏറ്റവും തിളക്കത്തിൽ പ്രകാശിക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു.

കലണ്ടർ ഹൗസ് പ്രകാരം ഒരേ മാസത്തിനുള്ളിൽ
സംഭവിക്കുന്ന രണ്ടാമത്തെ പൂർണ്ണചന്ദ്രനെയാണ് ‘ബ്ലൂ മൂൺ’ എന്നു വിളിക്കുന്നത്. ആഗസ്റ്റ് മാസം ആരംഭത്തിൽ തന്നെ ഒരു പൂർണ്ണ സൂപ്പർമൂണ് സംഭവിച്ചു. മറ്റൊരു പൂർണ്ണ സൂപ്പർമൂണിൽ മാസം അവസാനിക്കും – ഇത് താരതമ്യേന അപൂർവമായ ജ്യോതിശാസ്ത്ര സംഭവമാണ്.