
റമദാന്‍ മാസത്തെ ഇറച്ചിയാവശ്യങ്ങള്‍ക്കായി 90000 ആടുകളെ ഇറക്കുമതി ചെയ്യാന്‍ ഖത്തർ പദ്ധതിതയ്യാറാക്കുന്നതായി റിപ്പോര്‍ട്ട്. ഖത്തറിലെ പ്രാദേശിക ഭക്ഷ്യ നിര്‍മാതാക്കളായ വിധാം കമ്പനിയെ ഉദ്ധരിച്ച്പ്രാദേശിക പത്രമാണ് ഈ വാര്‍ത്ത പുറത്തു വിട്ടത്.
സുഡാന്‍, ഓസ്ട്രേലിയ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് ഖത്തറിലേക്ക് ആട്ടിറച്ചി എത്തിക്കൊണ്ടിരിക്കുന്നത്. ജനുവരി മാസം ഖത്തറിലേക്ക് സുഡാനില്‍ നിന്നുള്ള 1600 ആടുകളെയും എത്തിച്ചിരുന്നു.