ഹമദ് ഇന്റർനാഷണൽ എയർപോർട്ട് ‘മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച എയർപോർട്ട്..

0
149 views

ഖത്തർ: ബിസിനസ് ട്രാവലർ മാസികയുടെ പ്രസാധകർ സംഘടിപ്പിച്ച 2023ലെ ബിസിനസ് ട്രാവലർ അവാർഡിൽ ഹമദ് ഇന്റർനാഷണൽ എയർപോർട്ട് ‘മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച എയർപോർട്ട് അവാർഡ് നേടി.

ലോകത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ വിമാനത്താവളമായും ദോഹയിലെ ഹമദ് ഇന്റർനാഷണൽ എയർപോർട്ട് അംഗീകരിക്കപ്പെട്ടു. സെപ്റ്റംബർ 13-ന് ലണ്ടനിലെ റോയൽ ഗാർഡൻ ഹോട്ടലിൽ വച്ചായിരുന്നു അവാർഡ് ദാന ചടങ്ങ്.